ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളു ഞാനപ്പനേ! - നിന്റെ
ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനം പ്രതി സന്തോഷിക്കുന്നത്യന്തം
Verse 2
പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു - എന്നെ
മിത്രമാക്കിടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമേ!
Verse 3:
ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
പുത്രനെ തന്നല്ലോ നീ - ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
Verse 4:
നീചനരനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു - യേശു
നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ
Verse 5:
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു - എന്നാൽ
കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ
Verse 6:
മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു - എന്റെ
മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു
Verse 7:
മുൻപിലും പിൻപിലും കാവലായ് നിന്നു നീ
മുൻപിൽ നടക്കേണമേ - നിന്റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അൻപൊടു കാക്കേണമേ
Verse 8:
എന്തതിശയമേ ദൈവത്തിൻ : എന്ന രീതി
Verse 1
iddharayil enne ithramel snehippan
enthullu njanappane! ninte
udharanathe njaan orthu dinam prathi santhoshikkunnathyantham
Verse 2
puthrante snehathe krushinmel kaanumpol
shathru bhayam therunnu - enne
mithram aakeduvan kanicha nin krupa ethra manoharame;-
Verse 3
shathruvam enne nin puthran aakeeduvan
puthrane thannallo nee - deva
ithra mahasneham iddharayiloru marthyanum illa dridam;-