Ie jeevithayaathrayil thunayaay
Verse 1പല്ലവി
ഈ ജീവിതയാത്രയിൽ തുണയായ്
രക്ഷകൻ കൂടെയുണ്ട്
ദിവ്യാഭിലാഷം പോൽ ദിനവുമവൻ
നമ്മെ വഴി നടത്തും
Verse 2ചരണങ്ങൾ
1 കാൽവറി ക്രൂശിലെ ദൈവസ്നേഹം
നിന്നെ വിളിച്ചിടുന്നു
സ്നേഹം നിറഞ്ഞ മൃദുസ്വരം നിൻ
കാതിൽ മുഴങ്ങിടട്ടെ ഈ...
Verse 3ഈ ലോക ഇമ്പങ്ങൾ ഇംഗിതങ്ങൾ
പുല്ലിനു തുല്യമഹോ
നിന്നെക്കുറിച്ചുള്ള ദൈവഹിതം
നന്നായ് ഗ്രഹിച്ചിടുക ഈ...
Verse 4നിന്റെ സമാധാനത്തിനായുള്ള
ശിക്ഷയവൻ വഹിച്ചു
തന്റെയടിപ്പിണർ ഹേതുവിനാൽ
സൗഖ്യവും വന്നുവല്ലോ ഈ...
Verse 5നിൻ പാപ ശാപങ്ങൾ നീക്കിടുവാൻ
പ്രാണേശൻ വാഞ്ചിക്കുമ്പോൾ
പാപാന്ധകാരത്തിൽ നീയലയാൻ
പാരിതിലെന്തു ബന്ധം ഈ...
Verse 6സ്വർഗ്ഗത്തിലെ സകലവിധമാം
ആത്മീക നന്മകളാൽ
നിത്യം നിറച്ചു വഴി നടത്താൻ
മുറ്റും സമർപ്പിക്ക നീ ഈ...
Verse 1pallavi
ie jeevitha yaathrayil thunayaay
rakshakan koodeyund
divyaabhilaasham pol dinavumavan
namme vazhi nadatthum
Verse 2charanngal
1 kaalvari krooshile daivasneham
ninne vilicchidunnu
sneham niranjnja mridusvaram nin
kaathil muzhngidtte;- ie...
Verse 3ie loka empngal emgithngal
pullinu thulyamaho
ninne kkuricchulla daivahitham
nannaay grahicchiduk;- ie...
Verse 4ninte samaadhaanatthinaayulla
shikshayavan vahicchu
thanerayadippinar hethuvinaal
saukhyavum vannuvallo;- ie...
Verse 5nin paapa shaapngal neekkiduvaan
praaneshan vaanjchikkumpol
paapaandhakaaratthil neeyalayaan
paarithilenthu bandham;- ie...
Verse 6swarggatthile sakalavidhamaam
aathmeeka nanmakalaal
nithyam niracchu vazhi nadatthaan
muttum samarppikka nee;- ie...
Download Song