ഈ മഹാമാരിയെ ഭയപ്പെടേണ്ട
അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2)
യേശുവിലേക്കു നീ മടങ്ങി വരൂ
ബാധയൊന്നും നിനക്കേൽക്കയില്ല (2)
Verse 2
യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർ
യേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2)
പ്രാർത്ഥന കേൾക്കും ഉത്തരമരുളും
രോഗമെല്ലാം അവൻ സൗഖ്യമാക്കും (2) ഈ മഹാ...
Verse 3
ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ
തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2)
ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ
കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2) ഈ മഹാ...
Verse 4
രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ
ആരും സഹായിപ്പാൻ ഇല്ലെന്നാലും (2)
ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി
തക്ക സമയത്തു താൻ വിടുവിച്ചീടും (2) ഈ മഹാ...