Ie maruyathra thernnangku ninnarikil
Verse 1ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ
വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ
Verse 2യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ
വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ
Verse 3എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ
അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല
Verse 4അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന്
സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു
Verse 5ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു
നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ
Verse 1ee maruyaathra theernnangu ninnarikil
vannu cheraan aashayennil eridunnu paraa
Verse 2yogyamalleeyulakam nin daasarkku malpriyane
vannuvegam nin janathin kannuneer thudachidane
Verse 3enikku neeyorukkidunna swarggabhagyangalorthidumpol
alpakaalam eenniheyulla kleshangal saaramilla
Verse 4anyanay paradeshiyaay paarkkunnu njaan mannilinnu
seeyon desham nokkiyaathra dinamum njaan cheythidunnu
Verse 5jeevitha naalkalellaam thiruraajyathin vela cheythu
ninnarikil njaanorikkal vannangu chernnidume
Download Song