Ie parijanjaanam aashcharya
Verse 1ഈ പരിജ്ഞാനം ആശ്ചര്യദായകമേ
അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ
Verse 2ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും
കർത്താവു കാണുന്നു
ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ
ദൂരത്തുനിന്നു തന്നെയിതത്ഭുതം
Verse 3സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു
ഞാൻ എവിടെപ്പോയ് മറഞ്ഞിടും
പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ
സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ
Verse 4തിരമാലകളെ തരണം ചെയ്താശു
പറന്നു ഞാൻ സമുദ്രത്തിൻ
അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ
ഇരുളിലൊളിച്ചു മറവാനസാധ്യം
Verse 5അന്തരംഗങ്ങൾ അഖിലം നിൻ
കൈതാൻ സൃഷ്ടിച്ചതും നാഥാ
എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ
അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം
Verse 6നിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാം
മുന്നമേ നീ നാഥാ
എൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓ
എഴുതിയിരുന്നു ഹാ വിസ്മയം താൻ
Verse 7ഇപ്പോൾ യഹോവേ വ്യസനത്തിൻ
മാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽ
അവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓ
നടത്തണം നാഥാ നിനക്കു മഹത്വം
Verse 1Ie parijanjaanam aashcharyadayakame
ariyunnu shodhana cheythenne naathhan
Verse 2irikkunnathum njanezhunnelkkunnathum
karthavu kanunnu
grahikkunnu karthanen hridayanirupanam-o-o
durathuninnu thanneyithathbhutham
Verse 3swarggeyathatha nin aathmave vittu
njaan evideppoy maranjidum
pathaladeshavum nin mumpil nagnam-o-o
swargge gamikkukil avidundu naathhan
Verse 4thiramalakale tharanam cheythashu
parannu njaan samudrathin
atathu parkkukilavidundu naathhan-o-o
irulilolichu maravanashadhyam
Verse 5antharamgangal akhilam nin
kaithaan srishtichathum nattha
en mathrujadarakthathalenne medanjavan-o-o
athbhuthakaranam srashdave sthothram
Verse 6niyamippikkappetta nalukalkkellam
munname nee nathaa
en karyamokkeyum nin pusthakathil-o-o
ezhuthiyirunnu haa vismayam than
Verse 7ippol yahove vyasanathin
margangal adiyannundennaakil
avayokke neekki shashvatha marggathil-o-o
nadathanam natha ninakku mahathvam
Download Song