Ie vazhi valare idukkam njerukkam
Verse 1ഈ വഴി വളരെ ഇടുക്കം ഞെരുക്കം
ആരിതു കടന്നിടുമോ?
കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കം
ഹാ! ഇതല്ലോ മോക്ഷവഴി
Verse 2കഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ
പെട്ടെന്നേശു വന്നിടുമേ
മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കും
എന്റെ ദുഃഖമെല്ലാം തീർത്തിടുമേ
Verse 3ആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവിൽ
ആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ കഷ്ടതകൾ...
Verse 4മരണം വരെയും തിരുരക്തത്താലും
തിരുവചനം വഴിയും
പരിശുദ്ധാത്മാവിലും പരിശുദ്ധമാകണം
കറ തീരെ ഇല്ലാതെ കഷ്ടതകൾ...
Verse 5പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽ
സാധുവുമതോർത്തിടുമേ
ലോക ക്ഷേമമായതിൽ മോക്ഷഭാഗ്യം തെല്ലില്ല
എന്റെ ക്ഷേമം സ്വർഗ്ഗത്തിൽ കഷ്ടതകൾ...
Verse 6ഞാൻ കുറയുന്നെങ്കിലോ യേശു എന്നിൽ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
ഞാനവനായ് ചാകണം എങ്കിലോ വേണ്ടില്ല
ആയിരങ്ങൾ ജീവിക്കട്ടെ കഷ്ടതകൾ...
Verse 7കണ്ണുനീരിൻ താഴ്വര നിന്ദകൾ കുറവില്ലിഹേ
എങ്കിലുമുണ്ടാശ്വാസം
യേശുവിൻ സാക്ഷ്യവും സത്യവചനവും
മാത്രമല്ലൊ വരുത്തുന്നിത് കഷ്ടതകൾ...
Verse 8കൂട്ടുകാർ ദുഷിക്കട്ടെ നാട്ടുകാർ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
വിട്ടതും വെടിഞ്ഞതും യേശുവിൻ പ്രബോധനം
അനുസരിച്ചാണല്ലോ ഞാൻ കഷ്ടതകൾ...
Verse 9കൂലിക്കാരല്ല ഞാൻ യേശുവിൻ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവൻ ഞാൻ
രാജകീയ പുരോഹിതൻ വിശുദ്ധവംശക്കാരൻ ഞാൻ
സ്വന്തക്കാരനാണല്ലോ ഞാൻ കഷ്ടതകൾ...
Verse 1ie vazhi valare idukkam njerukkam
aarithu kadanneedumo ?
koottukar churukkam sahaayikal churukkam
ha! Ithallo moksha vazhi
Verse 2kastathakal therkkuvan sidhanmare cherkkuvan
pettenneshu vanneedume
muttukal theerthidum kannuneer thudackkum
ente dukhamellam therthidume
Verse 3aarullu charuvan en manavalenozhike
njerukkamullee maruvil
aavasyam valare than vagnatham undallo
aayathellaam sathyamallo
Verse 4maranam vareyum thiru rakthathalum
thiruvachanam vazhiyum
parishudhatmavinalum parishudhamakanam
kara there illathe
Verse 5pandu pala vishudhar vittuponnathorthillenkil
sadhuvumathorthidume
loka kshemamayathil mokshabhagyam thellilla
ente kshemam swarggathil;-
Verse 6njaan kurayunnenkilo yeshu ennil valaratte
mahathwam avanirikkatte
njanavanay chakanam enkilo vendilla
aayirangal jeevikkatte
Verse 7kannuneerin thaazhvara nindakal kuravillihe
enkilumundashwasam
yeshuvin sakshyavum sathya vachanavum
mathramallo varuthunnithe
Verse 8kottukar dushikkatte nattukaar pazhikkatte
yeshu innum jeevikkunnu
vittathum vedinjathum yeshuvin prabhodanam anusarichanallo njaan
Verse 9koolikkaranalla njaan yeshuvin sthanapathi
therenjedukkappettavan njaan
rajakeeya purohithan vishudha vamshakkaran njaan
Svanthakkarananallo njaan
Download Song