Verse 1ഈ യാത്ര എന്നു തീരുമോ
എന്റെ വീട്ടിൽ എന്നു ചേരുമോ
നാഥൻ പൊന്നു മുഖം കാൺമാൻ
എന്റെ വീട്ടിൽ ചെന്നു ചേരുവാൻ
Verse 2ദൂരമാണീയാത്ര എന്നു തോന്നുമ്പോൾ
ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽ
സാരമില്ലിനീ ഞാൻ കാണുമെൻ വീട്
ദൂരമില്ല എത്തിച്ചേർന്നിടാൻ
Verse 3പാട്ടുപാടി യാത്ര ചെയ്തു ഞാനെന്റെ
സ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടും
നാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾ
കൂടുവിട്ടു യാത്ര പോയിടും
Verse 4ദുഃഖമെല്ലാം മാറി എന്റെ വീട്ടിൽ ഞാൻ
പാട്ടുപാടി ഞാനിരിക്കുമ്പോൾ
എന്റെ ചാരെ നിന്നു പുഞ്ചിരിച്ചിടും
കണ്ണുനീർ തുടച്ച യേശു താൻ
Verse 1Ie yaathra ennu theerumo
Ente veettil ennu cherumo
Naadhan ponnu mukham kanmaan
Ente veettil chennu cheruvaan
Verse 2Dooram’aanee yaathra ennu thonnumbol
Ksheenam’ellaam maattan duthar ullathaal
Saaramillinee njaan kaanumen veede
Duramilla etthi’chernnidaan
Verse 3Paattupaati yaathra cheithu njaanente
Swarga’nattil veettil’eththidum
Naattilullor veettil chennu nokkumbol
Kuduvittu yaathra poyidum
Verse 4Dukham’ellaam maari ente veettil njaan
Paatupaadi njaan’irikkumbol
Ente chare ninnu punjiri’chitum
Kannu’neer thutacha Yeshu thaan
Download Song