Ieshaneyen yeshunadha sthothram
Verse 1ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും
സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ
Verse 2വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-
പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ
Verse 3ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ
മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു
Verse 4രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-
സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ
Verse 5രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ
കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ
Verse 6സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്റെ
സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ
Verse 7സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം - എന്ന രീതി
രോഗികൾക്കു നല്ല വൈദ്യൻ - എന്ന രീതി
Verse 1ieshaneyen yeshunadha sthothram ennekkum
sarvva kleshavum krooshil vahicha naayakaa vande
Verse 2vanjchikkunnenn antharangam ninne’yeppozhum ipra-
pancha santhoshangalil samthrupthiyilla me
Verse 3bhuthalithilashrayam nee mathram enikku-divya
modamennullil thannu nithyam kaaval cheyyunnu
Verse 4roga-shokangal samastham neekki’aarogyam sneha-
saagaram kaninj-enikku nalkedunnathaal
Verse 5rathriyen kidakkayil kristheshu nadhane- nine
keerthanangal paadi vazhthi vandichedum njaan
Verse 6sarvvavum samodam-arppikkunnu njanippol-ente
sarvvavumam vallabhaa nin sannidhanathil
Verse 7swargga bhagyam ethra yogyam - enna reethi
rogikalkku nalla vaidyan - enna reethi
Download Song