അവർ തന്റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
മൃത്യുവും ദുഃഖവും മുറവിളിയും
നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല
Verse 4:
കൊടുങ്കാറ്റലറിവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ
Verse 5:
തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ
പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ
മറക്കാത്ത മന്നവൻ മാറാത്തവൻ
Verse 6:
രാപ്പകലും ഒന്നായ് വന്നിടുമേ നാം
രാത്രി വരും മുമ്പെ വേല തീർത്തീടുക
രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോൾ വാനിൽ
നീതിസൂര്യൻ നമുക്കായുദിച്ചീടുമേ