Immanuvele nallidayaa vegam
Verse 1ഇമ്മാനുവേലെ നല്ലിടയാ
വേഗം വരണമെ പ്രാണപ്രിയാ;
ഉഷസിലും തമസിലും ഓരോനിമിഷവും
നീ മാത്രമെൻ ശരണം(2)
Verse 2യെരുശലേമിൻ വീഥികളിൽ
പാപമുണരും യാമങ്ങളിൽ
കത്തുന്ന ദീപവും കൈകളിന്തി
കാത്തു നിൽക്കുന്നു കന്യകമാർ ഇമ്മാനു...
Verse 3കാഹളനാദം മുഴങ്ങീടുമേ
കല്ലറ വാതിൽ തുറന്നീടുമേ
കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം
അക്ഷയരായങ്ങുയർത്തിടുമേ ഇമ്മാനു...
Verse 4സ്വർണ്ണചിറകുള്ള മാലാഖമാർ
സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ
ഞാനെന്റെ കാന്തനാം യേശുവോടു ചേർന്നു
ഹല്ലേലുയ്യാ ഗീതം പാടിടും ഇമ്മാനു...
Verse 1immaanuvele nallidayaa
vegam varaname praanapriyaa;
ushasilum thamasilum oronimishavum
nee maathram en sharanam (2)
Verse 2yerushalemin veethhikalil
paapamunarum yaamngalil
katthunna deepavum kaikalinthi
kaatthu nilkkunnu kanyakamaar;- immaanu...
Verse 3kaahalanaadam muzhngeedume
kallara vaathil thuranneedume
kartthaavin naamatthil man maranjorellaam
akshayaraay ang'uyartthidume;- immaanu...
Verse 4swarnna chirakulla maalaakhamaar
swarggeeya gaanngal paadidumpol
njaan ente kaanthanaam yeshuvodu chernnu
halleluyyaa geetham paadidum;- immaanu...
Download Song