Immanuvelen chareyundallo
Verse 1ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോ
എന്റെ ആത്മബലം അവനല്ലയോ (2)
തായ് മറന്നാലും തളരുകില്ല
തനിച്ചായെന്നാലും തകരുകില്ല (2)
Verse 2ch: ഇല്ലില്ല... ഭയം തെല്ലുമേ
അല്ലലെല്ലാം അവനകറ്റും
നല്ലനാഥന് നന്ദിയോടെ
ഹല്ലേല്ലുയ്യാ പാടിടും ഞാൻ (2)
Verse 3ഘോരമരുവിലെൻ അഭയമവൻ
ചാരുവാനവൻ മാർവ്വിടവും (2)
തിരുക്കരങ്ങളിൽ വഹിച്ചിടുന്ന
താതൻ സ്നേഹമവർണ്ണനീയം (2) ...ഇല്ലില്ല
Verse 4വൻമതിലുകൾ ഉയർന്നിടുമ്പോൾ
വിൺബലമവൻപകർന്നിടുമേ (2)
പ്രതിയോഗിയെതിർവരുമ്പോൾ
അധികാരത്തോടമർത്തീടുമേ (2)...ഇല്ലില്ല
Verse 5മൃത്യുവിൻ നിഴൽ താഴ്വരയിൽ
അത്യുന്നതനാം പ്രിയനൊപ്പമായ് (2)
ബാബേലഗ്നിയിൻ ചൂളയതിൽ
ആത്മബലത്താൽ ഞാൻ നടന്നീടുമേ(2) ..ഇല്ലില്ല
Verse 6പാരിൻ നാൾകളിൽ പതറിടാതെ
പരൻ വിളിക്കുമാനാൾവരേയും (2)
മഹാപ്രതിഫലം പ്രാപിക്കുവാൻ
നല്ലഭടനായ് ഞാൻ അടരാടുമേ (2) ...ഇല്ലില്ല
Verse 1immaanuvelen chaareyundallo
ente aathmabalam avanallayo (2)
thaay marannaalum thalarukilla
thanicchaayennaalum thakarukilla (2)
Verse 2ch: illilla... bhayam thellume
allal ellaam avanakattum
nalla naathhane nandiyode
hallelluyyaa paadidum njaan (2)
Verse 3ghoramaruvilen abhayamavan
chaaruvaanavan maarvvidavum (2)
thirukkarngalil vahicchidunna
thaathan snehamavarnnaneeyam (2) ...illilla
Verse 4vanamathilukal uyarnnidumpol
vinabalamavanapakarnnidume (2)
prathiyogiyethirvarumpol
adhikaaratthodamarththeedume (2)...illilla
Verse 5mrithyuvin nizhal thaazhvarayil
athyunnathanaam priyanoppamaay (2)
baabel agniyin choolayathil
aathma balatthaal njaan nadannedume(2) ..illilla
Verse 6paarin naalkalil patharidaathe
paran vilikkumaa naalvareyum (2)
mahaa prathiphalam praapikkuvaan
nalla bhadanaay njaan adaraadume (2) ..illilla
Download Song