ഇനി താമസ്സമോ നാഥാ വരുവാൻ
കോടാകോടി ദൂതസംഘമായ് മേഘത്തിൽ
Verse 2
ഹാ! എത്രനാൾ കാത്തുഞാൻ പാർക്കണം
എൻ ആത്മസഖേ നിൻ മുഖം കാണുവാൻ
Verse 3
നിലയില്ലാലോകെ വൻ തിരകൾ ഹാ
അലച്ചുയരുന്നേ ഭീകരമായ്
പാരിടമാകെ പെരുകിടുന്നയ്യോ
പരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾ
വന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്
ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ് ഹാ!...
Verse 4
ആശയറ്റോരായ് മേവുന്നു മനുജർ
വിശ്രമമെന്യേ ഈ പാർത്തലത്തിൽ
ആകുലചിന്തകളേറുന്നതാലേ
ദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേ
ഭൂവിൽ അന്ധകാരം മൂടുന്നു നാഥനേ
ഹന്ത ചിന്തിക്കിൽ എന്തു സന്താപമെ ഹാ!...
Verse 5
ആദ്യവിശ്വാസം തള്ളിയനേകർ
ലോകസുഖങ്ങളെ തേടീടുന്നേ
ത്യഗികളാകും സോദരർകൂട്ടം
പദവികൾ നേടാൻ ഉഴന്നീടുന്നേ
അയ്യോ വിശ്വാസജീവിതം നഷ്ടമായ്
മമ വിശ്രാമം നിന്നിലെന്നുമാകയാൽ ഹാ!...
Verse 6
നീതിയിൻ സൂര്യനേശു മഹേശൻ
ഉദിച്ചീടുവാൻ കാലം വൈകിടുമോ
താവക കാന്തി ഞാനണഞ്ഞിടാൻ
കൊതികൊള്ളുന്നെന്നുള്ളം അനുദിനവും
ദേവാ കാർമുകിലാകവെ നീക്കണേ
മാരിവില്ലിൻ ഒളി എന്നും വീശണേ ഹാ!...
Verse 1
ini thamassamo natha varuvan
kodakodi duthasamghamay meghathil
Verse 2
ha! ethranal kathunjan parkkenam
en aathmasakhe nin mukham kanuvan
Verse 3
nilayillaloke van thirakal ha
alachuyarunne bhekaramay
paridamake perukidunnayyo
paribhramangal manachanjchalangal
vannu cherthukollum enne vegamay
innu nokkidunne ninne njaanekanay;-