ഇനിമേൽ എനിക്കില്ലോർഭയം
വിശ്വാസക്കപ്പലിൽ കാറ്റുകളടിച്ചാൽ
തിരകൾ മേൽ അലഞ്ഞാൽ
നാശത്തിൻ പാറമേൽ തട്ടിയിട്ടുടയാതെ
യേശു എൻ പ്രിയനെ കാണുമേ ഞാൻ
കാണുമേ ഞാൻ കാണുമേ ഞാൻ
സ്വർഗ്ഗ സീയോൻ പുരി അവിടെയെത്തി
യേശു എൻ പ്രിയനെ കാണുമേ ഞാൻ
Verse 2
ഉണ്ടൊരു തിരശീല എന്റെ മുമ്പിൽ
അതിവിശുദ്ധസ്ഥലം അവിടെയത്രേ
എനിക്കു വേണ്ടിവന്നു മരിച്ചപ്രിയൻ
എനിക്കൊരു പാർപ്പിടം ഒരുക്കാൻ പോയി
പരിശുദ്ധനേ പരിശുദ്ധനേ
എനിക്കുവേണ്ടി വന്നു മരിച്ച പ്രിയൻ
എനിക്കൊരു പാർപ്പിടും ഒരുക്കാൻ പോയി
Verse 3
ശോധന വളരെയുണ്ടെനിക്കു നാഥാപരി-
ശോധന നാൾക്കുനാൾ പുതുക്കുന്നപ്പാ
പാർസിദേശ പ്രഭു തടസ്സം ചെയ്വാൻ ഒരു
നിമിഷം വിടാതെ അങ്ങണയുന്നഹോ!
പോക സാത്താൻ പോക സാത്താൻ
ഇരുട്ടിന്റെ ദേവൻ നീ പൊയ്ക്കൊൾക
സർവ്വശക്തൻ പൈതൽ ഉരച്ചിടുന്നു
Verse 4
ലോകം തരും സുഖം എനിക്കു വേണ്ടാ
കേമന്മാർ ലിസ്റ്റിൽ എൻ പേരും വേണ്ടാ
യേശുവിനെ പ്രതി സങ്കടങ്ങൽ ബഹു
നിന്ദകൾ സഹിക്കുന്ന ജീവൻ മതി
കരുണയുള്ളോൻ കരുണയുള്ളോൻ
അക്കരെ നിന്നെന്നെ വിളിച്ചിടുന്ന
പരമവിളിയോർത്തിന്നോടുന്നു ഞാൻ
Verse 5
അക്കരെക്കയറിയ വിശുദ്ധന്മാരായ്
കാണുന്നു ഞാനൊരു വലിയ സംഘം
ക്രൂശിന്റെ താഴ്വരയതിൽ നടന്നു
മഹാ ഭാരം പ്രയസങ്ങൾ അവർ സഹിച്ചു
പരിശുദ്ധനേ പരിശുദ്ധനേ
ക്രൂശിന്റെ പാതയിൽ അഗതി നിന്നെ
പിന്തുടർന്നീടുവാൻ മടിക്കുന്നില്ല