Innalakalinenne nadathiya
Verse 1ഇന്നെലകളിലെന്നെ നടത്തിയ ദൈവം
ഇന്നോളം കരുതിയ താതൻ തൻ സ്നേഹം
ഇനിയും നടത്തുവാൻ മതിയായതാൽ
ഇഹത്തിലാധികൾക്കിടയില്ലഹോ(2)
Verse 2കരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുമനയിലും എന്നെ പുലർത്തുന്നവൻ
കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ
കലങ്ങുകയില്ല കൃപ അനുഭവിക്കാം
Verse 3ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ
ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ
ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ
ഇരട്ടി ബലമവൻ ഏകും നിശ്ചയം
Verse 4പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും
പൂർണ്ണമല്ലാത്ത എൻ പണിയാലല്ല
പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ
പാവന ശക്തിയിൻ യോഗ്യതയിൽ
Verse 5നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻ
നീളുമീ ജീവനിൽ നാളുകളെ
നാഥനാം തന്നുടെ ജീവനാം വചനം
നിർത്തുമീ ഏഴയെ നിർഭയനായ്
Verse 1innelakalilenne nadaththiya daivam
innoolam karuthiya thaathan than sneham
iniyum nadaththuvaan mathiyaayathaal
ihaththilaadhikalkkidayillahoo(2)
Verse 2karuthunnavan enne kaakkunnavan
karumanayilum enne pularththunnavan
karam pidikkunnavan koodeyullathaal
kalangukayilla krupa anubhavikkaam
Verse 3idarippoyaalum ee irul vazhiyil
iniyum nadaththidum en priya idayan
illaaymakal eeshanil arppikkil
iratti balamavan ekum nischayam;-
Verse 4paraa nin sannidhau ninnidum njaanennum
poornnamallaatha en paniyaalalla
paapi enikkaay chorinjathaam ninaththin
paavana shakthiyin yogyathayil;-
Verse 5naalaye ninakkukil ariyunilla njaan
neelumee jeevanil naalukale
naadhanaam thannude jeevanaam vachanam
nirththumee ezhaye nirbhayanaay;-
Download Song