Innalekalil ente karam pidichon
Verse 1ഇന്നലെകളിൽ എന്റെ കരം പിടിച്ചോൻ
ഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)
ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ആശ്രിത വത്സലൻ എന്നേശുവെ(2)
Verse 2വേദനകൾ പാരിൽ ഏറിടുന്നേ
നീറുന്നെൻ മാനസം അനുദിനവും(2)
സാന്ത്വനം ഏകുവാൻ എൻ പ്രിയനെ
വാനമേഘത്തിൽ നീ എഴുന്നള്ളണെ(2) ഇന്നലെ...
Verse 3ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾ
വറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)
ഇലവാടി പോകാത്ത വൃക്ഷത്തെപ്പോലെ
പരനായ് ഉലകിൽ വളർന്നിടുക(2) ഇന്നലെ...
Verse 4കടലിന്മേൽ നടകൊണ്ട എന്റെ നാഥാ
അഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)
നീട്ടണെ കൃപയുടെ കരം ഇന്ന്
നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2) ഇന്നലെ...
Verse 1innalekalil ente karam pidicchon
innum nadatthuvaan shakthanaam daivam (2)
aavashyngalellaam arinjnjidunna
aashritha vathsalan enneshuve (2)
Verse 2vedanakal paaril eridunne
neerunnen maanasam anudinavum (2)
saanthvanam ekuvaan en priyane
vanameghatthil nee ezhunnallane (2);- innale...
Verse 3uravukal orronnaay adanjnjidumpol
vttippokaattha nadi munnil kaanunne (2)
ilavaadi pokaattha vrikshattheppole
paranaay ulakil valarnniduka (2);- innale...
Verse 4kadalinmel nadakonda ente naathhaa
agniyil enikkaay nee velippettllo (2)
neettne kripayude karam inne
nin daasar ninnil aanandippaan (2);- innale...
Download Song