Verse 1ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എന്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ
Verse 2എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലിൽ ഏറ്റുകൊണ്ട്
എനിക്കായ് കുരിശിൽ മരിച്ചു
എന്റെ യേശു എത്ര നല്ലവൻ
Verse 3എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എന്റെ യേശു എത്ര നല്ലവൻ
Verse 4രോഗ ശയ്യയിലെനിക്കു വൈദ്യൻ
ശോക വേളയിലാശ്വാസകൻ
കൊടും വെയിലതിൽ തണലുമവൻ
എന്റെ യേശു എത്ര വല്ലഭൻ:-
Verse 5മനോഭാരത്താലലഞ്ഞ്
മനോവേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എന്റെ യേശു എത്ര നല്ലവൻ:-
Verse 6ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തൻ
Verse 7എന്റെ യേശു വന്നിടുമ്പോൾ
തിരുമാർവ്വോടണഞ്ഞിടും ഞാൻ
പോയപോൽ താൻ വേഗം വരും
എന്റെ യേശു എത്ര നല്ലവൻ
Verse 1innayolam enne nadathi
innayolam enne pularthi
ente yeshu ethra nallavan
avan ennennum mathiyayavan
Verse 2ente papa bharamellam
thante chumalil ettu konde
enikkayi kurishil marichu
ente yeshu ethra nallavan
Verse 3ente aavashyangkal arinje
aakashathin kilivaathil thurannu
ellaam samruddhiyayi nalkidunna
ente yeshu nalla idayan;-
Verse 4roga shayayil’enikku vaidyan
shoka velayil aashvasakan
kodum veilathil thanalumavan
ente yeshu ethra vallabhan;-
Verse 5mano bharathal’alanje
mano vedanayal niranje
manamuruki njaan karanjidumpol
ente yeshu ethra nallavan;-
Verse 6oru’naalum kai’vidilla
oru’naalum upekshikk’illa
oru’naalum marakkukilla
ente yeshu ethra vishvasthan;-
Verse 7ente yeshu vannidumpol
thiru’marvoda’nanjidum njaan
poyapol than vegam varum
ente yeshu ethra nallavan;-
Download Song