Innayolam thunachone iniyum
Verse 1ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹം
Verse 2നിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു
നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻ
Verse 3പർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ
പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ
Verse 4ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ
ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ
Verse 5നിത്യനദിപോലെ കാലം നിത്യം തൻമക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേ
Verse 6ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം
Verse 1Inneyolam thuna’chone iniyunm thunakka
Iha dukha rakshayum nee ie’en nithya graham
Verse 2Nin simhasana’nizhalil nin shudhar paarkkunnu
Nin bhujam mathi avarkku nir’bhayam vasippaan
Verse 3Parvathangal nadum munbe pandu bhumi’yekkaal
Parane nee anaadi’yaai parkku’nnallo sadaa
Verse 4Aayiram varsham ninakku akunninnale ppol
Aadithyodaya munbile alpa yaamam pole
Verse 5Nithya’nadi pole kaalam nithyam than makkale
Nithya’thwam puki’ppikkunnu nidra pole’yathre
Verse 6Inneyolam thuna’chone iniyunm thunakka
Iham’vittu’priyumpol ie’en nithya graham
Download Song