Innee dampathikalkku shubham
Verse 1പല്ലവി
ഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണം
Verse 2അനുപല്ലവി
വന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!
Verse 3ചരണങ്ങൾ
1 കാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻ
ജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ
Verse 4ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾ
നിറയ്ക്കണം നിന്റെ പരമാത്മാവിനെ കരുണയോടിവർമേൽ
Verse 5സ്വന്തജീവനേയും വെടിഞ്ഞു - ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം
ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ
Verse 6മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്റെ
പ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ
Verse 7മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതി
ക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ
Verse 8ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരു
പോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ
Verse 9"അതിമംഗല'' എന്ന രീതി
Verse 1pallavi
inni dampathikalkku shubham-nalkeeduvathinnaay sadayam-kshanam
Verse 2anupallavi
vannarul kalyaanamanthiraththil paramonnatha daivasuthaa!
Verse 3charanangal
1 kaanaavooril kalyaanaththinnu paanadravyam kuranjathinaal-udan
jnaanashikhaamani-maanava-snehithan saanandam nalkiyapol;-
Verse 4aarukalbharaണikalile-nirachchaputhuveenju pole-ippol
niraykkanam ninte paramaathmaavine karunayodivarmel;-
Verse 5swanthajeevaneyum vedinju - hantha kurishathil pathinju-chantham
chinthum thirumeninonthunurungithan kaanthaye veendavane;-
Verse 6manavaalananudhinavum- manavaattiye snehikkayum- thante
praananaathanmunpil thaanujeevikkayum venam sandehamenthye;-
Verse 7manavaattiyaakumival than-manavaalanepreethiyode-prathi
kshanam shushrooshikkum gunamulla nallorinayaay chernnirippaan;-
Verse 8ulakaththilivarkkuvarum-pala kashtanashtangalilum-oru
polesahichu nin kaalinayil gathiyaalivarum sukhippaan;-
Verse 9"athimangala" enna reethi
Download Song