Innu kanda misrayemyane kaanukayilla
Verse 1ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല
ഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2)
ബാധ നിന്റെ കൂടാരത്തിൽ അടുക്കയില്ല(2)
നിന്റെ കാലുകൾ ഇടറുകില്ല
Verse 2ചെങ്കടൽ പിളർന്ന് വഴിതരും
യോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2)
യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും
യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2) ഇന്നു..
Verse 3രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ല
ശാപങ്ങൾ നിന്നെ തളർത്തുകയില്ല(2)
ആഭിചാരം യാക്കോബിന് ഫലിക്കയില്ല
ലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2) ഇന്നു..
Verse 4മലകളെ ഇടിച്ചു നിരത്തുമവൻ
കുന്നുകളെ തവിടു പൊടിയാക്കീടും
സൈന്യത്തിന്റെ നായകൻ നിൻ കൂടിരിക്കുമ്പോൾ
മനുഷ്യ ശക്തികൾ നിന്നെ തൊടുക ഇല്ല ഇന്നു..
Verse 1innu kanda misrayemyane kaanukayilla
innu vanna kasdam ini varikayilla(2)
baadha ninte kudarathil adukkukayilla(2)
ninte kaalukal idarukilla
Verse 2chengkadal pilarnnu vazhi tharum
yorddan randayi pirinju maarum(2)
yariho nin munpil idinju veezhum
yeshuvin naamathil aarthidumbol(2);-
Verse 3rogangkal ninne ksheni-ppikkukayilla
shapangkal ninne thalarkkukayilla(2)
aabhicharam yakkobinu bhalikkayilla
lakshanangal israyeliln elkkukilla(2);-
Verse 4malakalaae idichu nirathumavvan
kunnukalae thavidu podiyyakedum
sainyathintae nayakan nin kudirikkumbol
manushya shakthikal ninnae thoduka illa;-
Download Song