Verse 1ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ
രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോ
Verse 2ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു
ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന്
Verse 3എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം
ലോകത്തിന്റെ ഇമ്പം തേടി പാഴിലാക്കി ഈവിധം
Verse 4കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം
രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും
Verse 1Innu nee orikkalkudi daivavili kettallo
Rakshithaavu snehathode kaathirikkunnundallo
Verse 2Innuthanne Yeshu ninne rakshippanay kaakkunnu
Bhayam venda shangkikkenda vaa avangkal nee inne
Verse 3ethranaal vrthhavaay odi manushyaa nin jeevitham
lokathinte impam thedi paazhilaakki ievidham;-
Verse 4Kaikkollathe thallum ennu ottum venda samshayam
Rakshithavu ninneyinne svanthamakki therthidum;-
Download Song