Innu pakal muzhuvan karuna
Verse 1ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ!
നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻ
Verse 2അന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം
തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേ
Verse 3മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേ
Verse 4തെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേ
Verse 5എൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു
സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കും
Verse 6വല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ
ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻ
Verse 7ശാന്തതയോടു കർത്താ തിരുമുമ്പിൽ ചന്തമായ് ഇന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ തിരു കാന്തി കണ്ടുല്ലസിപ്പാൻ
Verse 1innu pakal muzhuvan karuna-yodenne sukshi-chavane
nandiyode thiru namathinnu sadaa vandanam cheithidunnen
Verse 2anna vasthra’diikalum sukham balam ennivakal samastham
thannadi yaane nithyam pottitunna unnathan nee parane;-
Verse 3mannidam thannil innu pala janam khinnaraai mevitumbol
nin adiyaarku sukahm thanna krupa vandaneeyam parane
Verse 4thettu kuttangal ennil vanna’thalavatta ninte krupayaal
muttum kshamikkaname adiyaaney uttu snehippavane
Verse 5en karuneshanude balamezhum thanka naamam enikku
sangketha pattanamaam athilakam shangkayenyae vasikkum;-
Verse 6vallabhan nee urangaathe ninnenney nallapol kathitumbol
illa ripu-ganangal-kkadhikaaram’allal peduthiduvaan;-
Verse 7shanthathayodu kartha-thiru-mumpil chanthamayi-innurangy
santhosha’modunarenam njaan thiru kanthi kandulla’sippan;-
Download Song