Verse 1ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ്
Verse 2ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്!
Verse 3കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നു
Verse 4ഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ! നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണം
Verse 5എന്തതിശയമേ ദൈവത്തിൻ - എന്ന രീതി
Verse 1innu pakal vinayoronnaay vannennaal
karthane nin chirakinkeezhil
bhadramaay sharanam nalkiyathorthu njaan vandikkunnaadaravaay
Verse 2shathruvinnasthram parakkum pakalilum raavin bhayangalilum ghora
maariyo peedayo leshamezhaathenne paalichenthathbhuthamaay!
Verse 3kanneerilaandu valanju niraashayil lokar njarangidumbol devaa
ethrayum modamaay paaduvaan nee thannu bhaagyam ee saadhuvinnu
Verse 4ghoramaam koorirulerunnu paarithil naathane! nee velicham thookum
ponprabhaatham varum velavare ninnil vishraamam thannidenam
Verse 5enthathishayame daivathin - enna reethi
Download Song