Innum ravile vannu njan thiru sannidhi
Verse 1ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ!
എന്നും നീ തന്നേയെന്നെ കാവൽ ചെയ്യുന്ന വൻ പരിപാലകൻ!
Verse 2പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ
നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ!
Verse 3രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ!
മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ
Verse 4ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ്
മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം!
Verse 5വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ
മന്നിടം തവ പൊന്മുഖം മൂലം മിന്നിടും നീതിസൂര്യനേ!
Verse 1innum raavile vannu njaan thiru sannidhi thannil naayaka
ennum nee thanneyenne kaaval cheyyunna van paripaalakan!
Verse 2poya raathriyil njaan samaadhaana-thoduranguvaan nin krupa
naayakaa! nee chorinjathaal sthuthi-gaanangal paadidunnithaa!
Verse 3raavakannoli veeshi bhoothalam shobhitham aayidunnithaa!
mamaka andhatha maruvan thava kanthi vannathorkkunnitha
Verse 4innalem innumennum neeyenikk-anyanallathu moolamay
munnilay ninne kaanunnethrayo dhanyamay mama jeevitham!
Verse 5vannidum pular kalamonnini-yennu kathirikkunnu njaan
mannidam thava ponmukham moolam minnidum neethisuryane!
Download Song