Innushassin prabhaye kanmaan krupa
Verse 1ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേ
നന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേ
Verse 2രാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെ
ഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേ
Verse 3രാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീ
രാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ്
Verse 4നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്റെ
ചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേ
Verse 5ഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻ
നിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേ
Verse 6ചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ്
കർത്തനെ ഞാൻ കഴിപ്പാൻ ആത്മീയമാം ശക്തി നൽകീടേണമേ
Verse 1innushassin prabhaye kaanmaan krupa thanna mahonnathane
nandiyode adiyan anavadhi vandanam cheythidunne
Verse 2raathriyil maasukhamay adiyane kaathu sookshichathine
orthathi modamode thirunaamam vaazhthi pukazhthidunne
Verse 3raavile nin mukhatthin maashobhayaam divyathejassu kandee
raavile njaanadhikam kruthajnanay seva cheythiduvaanaay
Verse 4neethiyin sooryane nin manohara jyothissukalathente
chethassinkal kadannennandhathamassaake neekkidane
Verse 5innu pakal muzhuvan velichaththilthanne jeevichiduvaan
ninnude aathmashakthi adhikamaay thannaruleedename
Verse 6chiththakauthuhalaththodee vaasaramethrayum shakthimaththaay
karthane njaan kazhippaan aathmeeyamaam shakthi nalkeedename
Download Song