Iravin irul nira theerarai
Verse 1ഇരവിന്നിരുൾ നിര തീരാറായ്
പകലിൻ കതിരൊളി കാണാറായ്
പുതിയൊരു യുഗത്തിൻ പുലരിവരും
നീതിയിൻ കതിരോനൊളി വിതറും
അധിപതി യേശു വന്നിടും
അതുമതിയാധികൾ തീർന്നിടും
Verse 2ഉണരിൻ ഉണരിൻ സോദരരേ
ഉറങ്ങാനുള്ളോരു നേരമിതോ?
ഉയിർതന്നോനായ് ജീവിപ്പാൻ
ഉണ്ടോ വേറൊരു നേരമിനി?
Verse 3തരിശു നിലത്തെയുഴാനായി
തിരുവചനത്തെ വിതയ്ക്കാനായ്
ദരിശനമുള്ളവരെഴുന്നേൽപ്പിൻ
കുരിശിൻ നിന്ദ വഹിക്കാനായ്
Verse 4ഇന്നു കരഞ്ഞു വിതയ്ക്കുന്നു
പിന്നവരാർപ്പോടു കൊയ്യുന്നു
ഇന്നു വിതയ്ക്കാ മടിയന്മാരന്നു
കരഞ്ഞാൽ ഗതിയെന്ത്?
Verse 5കത്തിത്തീർന്നൊരു കൈത്തിരിപോൽ
പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽ
എത്തിത്തിരികെ വരാതെ പോം
കർത്തവ്യത്തിൻ നാഴികകൾ
Verse 6സ്നേഹം നമ്മുടെയടയാളം
ത്യാഗം നമ്മുടെ കൈമുതലാം
ഐക്യം നമ്മുടെ നല്ല ബലം
വിജയം നമ്മുടെയന്ത്യഫലം
Verse 7തീയിൽ നമ്മുടെ വേലകളെ
ശോധനചെയ്യും വേള വരും
മരം പുല്ലു വയ്ക്കോൽ ഇവ വെന്തു-
പോയാൽ ബാക്കിവരും എന്ത്?
Verse 8ഇന്നിഹ നിന്ദിതർ ഭക്തഗണം
അന്നു നടത്തും ഭൂഭരണം
കേഴും ഖിന്നത തീർന്നവരായ്
വാഴും നമ്മൾ മന്നവരായ്
Verse 1Iravinnirulnira theeraarraai
pakalin kathiroli kaanaarraai
puthiyoru yugathin pularivarum
neethiyin kathironoli’vitharrum
adhipathi yeshu vannidum
athumathiyaadhikal theernnidum
Verse 2Unarin unarin sodarare
urrangnulloru neramithoo
uyirrthannonaaya jeevippaan
undo verroru neramini
Verse 3tharishunilathe’uzhaanaayi
thiruvachanathe vithaykkaanaay
Darshanamullavarezhunnelpin
kurishin ninda vahikkaanaay
Verse 4Innu karanjuvithayakkunnu
Pinna’avr aarpodu koyyunnu
innu vithay’kkaa madiyanmaarannu
karanjaal gathiyenthe?
Verse 5kathitheernoru kaithiripol
Poothupozhinjoru pooveppol
ethithirike varaathe pom
karthavyathin naazhikakal
Verse 6sneham nammude adyaalam
thyaagam nammude kaimuthalaam
aikyatha nammude nalla bhalam
vijayam nammude’anthyaphalam
Verse 7theeyil nammude velakale
shodhanacheyyum vela varum
maram pullu’vaykkol iva venthu-
poyal baakkivarum entha?
Verse 8inniha ninditharr bhaktha’ganam
annu nadathum bhoo’bharanam
kezhum khinnatha theernnavaraai
vaazhum nammal mannavaraai
Download Song