Verse 1ഇരുളേറുമീ വഴിയിൽ
കനിവോടെ നീ വരണേ
ഒരു ദീപമായ് തെളിയണമേ
അഴലേറുമീ മരുവിൽ
അലിവോടെ നീ വരണേ
ഒരു മാരി പെയ്തീടണമേ
Verse 2വഴിതെറ്റിയോരാടുകളാം ഞങ്ങൾ നാഥാ-
പിഴ ചെയ്തതോർക്കരുതേ നീ
അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങൾ
തിരുമുമ്പിലഭയം തരണേ
Verse 3കുരിരുളിൽ വഴിയറിയാതലയും ഞങ്ങൾ
പിഴ ചെയ്തതോർക്കരുതേ നീ
കദനം നിറയും മനമോടെ ഇതാ ഞങ്ങൾ
തിരുമുമ്പിലഭയം തരണേ
Verse 4തിരുസ്നേഹം പകരാതലയും ഞങ്ങൾ
പിഴചെയ്തതോർക്കരുതേ നീ
പിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങൾ
തിരുമുമ്പിലഭയം തരണേ
Verse 1irulerume vazhiyil
kanivode nee varane
oru depamay theliyaname
azhalerume maruvil
alivode nee varane
oru mari peythīdaṇame
Verse 2vazhithettiyoradukalam njangal nathha-
pizha cheythathokkaruthe nee
anuthapa hridayathode itha njangal
thirumumpilabhayan tharane
Verse 3kurirulil vazhiyariyathalayum njangal
pizha cheythathorkkaruthe nee
kadanaṁ nirayuṁ manamode itha njangal
thirumumpilabhayaṁ tharaṇe
Verse 4thirusneham pakarathalayum njangal
pizha cheythathorkkaruthe nee
pidayum idanenchakamode itha njangal
thirumumpilabhayaṁ tharaṇe
Download Song