Ithenthu bhagyam yeshu nathanodu
Verse 1ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ
ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ!
Verse 2ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻ
ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ
തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ
Verse 3കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽ
ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ
വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ
Verse 4അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്
അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ
വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം
Verse 5നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലും
നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും
വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം
Verse 6പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയും
പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ
പ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം
Verse 1Ithenthu bhagyam yeshu nathanodu chernnu njanitha
Ithra shreshta nathanente mithramay bhavichu ha!
Verse 2orikkalum pirinju poidathorutta snehithan
shariku sal prabodhangal thannu thangidunnavan
thaniku thullyanilla bhuvil annyanithra nallvan;-
Verse 3karuthanam avan karathinal pidichirickkayal
oruthanum pidichu verpirikkuvan kazhinjida
virudhamay varunnathonnum ethume bhayannida;-
Verse 4anadhanalla njanini anugraha'vakashiyai
anadi nirnnaya'prakaram enneyum vilikkayal
vinasha'millenikkini anamayam vasichidam;-
Verse 5nashikume dharadku'methilulla'thokke engkilum
nashikkailla nadhanamavante vakorikalum
vasichidamathil rasichu vishvasichu nishchayam;-
Verse 6pramodamennu bhumayar ganichidunna-thokkeyum
pramada'mennarinju njaan'avannadutha ananjathaal
prasadamulla'thenda'vanna thennarinja'marnnidam;-
Download Song