Ithra maathram enne snehippaan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
ഞാൻ എന്തുമാത്രം എന്നേശുവേ
ഇത്ര നൽ കൃപയ്ക്കു പാത്രനാക്കി തീർത്തു
പുത്രത്വം നൽകി നീ ചേർത്തുവല്ലോ
Verse 2 വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ
തേടി വന്നണച്ച സ്നേഹമാശ്ചര്യം
തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ
നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ
Verse 3 എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ
നീയല്ലാതില്ലല്ലോ വേറൊരു ദൈവം
നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ
മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ
Verse 4 വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച്
സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ
വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ
ആനന്ദമാക്കണേ നിൻ കൺകൾക്കെന്നെയും
Verse 5 മനം നൊന്തു കേണിടും നേരം നീ എന്നെയും
മാതൃതുല്യം മാർവ്വതിൽ അണയ്ക്കുന്നോനേ
ഇടങ്കയ്യിൽ എനിക്കു നീ വിശ്രാമം നൽകിടും
വലങ്കൈയ്യാൽ എന്നെ നീ ആശ്ളേഷിച്ചിടും
Verse 6 താതൻ തൻ പുത്രനെ ആദരിക്കുന്നതുപോൽ
നിൻ സേവകരെ നീ ആദരിക്കുമ്പോൾ
ആ ദിനം വിശ്വസ്തനായ് തിരുമുമ്പിൽ നിൽക്കുവാൻ
നിൻ ദിവ്യ കൃപയിൽ കാക്കണേ നാഥാ
Verse 1 Ithra maathram enne snehippaan
Njaan enthu maathram en Yeshuve
Ithra nal krupaikku paathra naakki theerthu
Puthrathwam nalki nee cherthuvallo
Verse 2 Vazhi thetti alanja ajamaayi runnenne
Thedi vaannanacha sneham aashcharyam
Tholil’eetti’ chumannu viduvicha thorkumbol
Nandiyaal en kankal niranjitunne
Verse 3 En svantha’kaathukalil kaetta’thokke orthaal
Nee’allathillallo vearoru Daivam
Nin naamam ennilum vilikkappe’ttuvallo
Mahathwathil ninnodothu njaanum’irippaan
Verse 4 Vyajathe nokkaathe kankale thirichu
Sathyathin paathayil jeevi’ppikkane
Vishudhi en alankaaram ninn’ishtam’aakayaal
Annandam’akkane nin kankal’kennyum
Verse 5 Manam nonthu kenidum naeram nee ennaeyum
Maathru’thulyam maarvathil anakkunnone
Itankaiyyil enikku nee vishraamam nalkidum
Valam’kaiyyaal ennay nee ashleshi’chitum
Verse 6 Thaathan than puthrane aadari’kunnathu’pol
Nin sevakare nee aadari’kkumbol
Aa dinam vishvasthanaai thiru’mumpil nilkkuvaan
Nin divya krupayil kaakkane naadhaa
Download Song
Cancel
Download