ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻ
എന്നിലെന്തു നന്മ കണ്ടു നാഥാ
വീണ്ടും വീണ്ടും എൻ ഹൃദയത്തിൽ
നാഥാ നിന്നെ ഞാൻ ക്രൂശിച്ചിട്ടും
Verse 2
ശത്രുവിനെ സ്നേഹിപ്പാൻ നീ കല്‍പ്പിച്ചിട്ടും
മിത്രത്തെപ്പോലും ഞാൻ സ്നേഹിച്ചില്ല
എന്നെ മാത്രം സ്നേഹിച്ചു ഞാൻ സ്വാർത്ഥനായി
നിരന്തരം നിന്നെ ഞാൻ നോവിച്ചിട്ടും ഇത്ര...
Verse 3
പാപത്തെ സ്നേഹിപ്പാൻ ഞാൻ പോയിട്ടും
പാപിയെന്നെ തേടി നീ വന്നല്ലോ
സോദരരെ ദ്വേഷിച്ചു ഞാൻ ദോഷിയായി
നിൻ വചനം ഞാൻ ലംഘിച്ചിട്ടും ഇത്ര...
Verse 4
മൽപ്രിയനെ ഇനിയെന്നും ഞാൻ സ്നേഹിച്ചീടും
തവ ജീവൻ തന്നെന്നെ രക്ഷിച്ചതാൽ
അന്യരേയും സ്നേഹിച്ചു ഞാൻ താഴ്മയായി
തിരുഹിതം പോൽ ഞാൻ ജീവിച്ചീടും ഇത്ര...