ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻ
Verse 2
നന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീ
എന്റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേ
പകരമായി തരുവാൻ ഇല്ലൊന്നും നാഥനെ
എന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻ
Verse 3
ജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെ
യോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെ
ഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോ
ഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോ
Verse 4
മരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾ
ഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾ
എന്റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽ
സ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽ
Verse 5
സർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്
ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽ
തന്റെ മരണത്താൽ നിത്യ രക്ഷ പ്രാപിച്ചവർ നാം
തന്റെ കൃപയിൻ അത്യന്തധനം ലഭിച്ചവർ നാം