Ithranallaven mama shreeyeshu
Verse 1ഇത്രനല്ലവൻ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
മിത്രമാണെനിക്കവനെന്നാളും
എത്ര താഴ്ചകൾ ഭൂവി വന്നാലും
Verse 2അതിമോദം നാഥനു പാടിടും
സ്തുതിഗീതം നാവിലുയർന്നിടും
ഇത്രനല്ലവൻ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
Verse 3അവനുന്നതൻ ബഹുവന്ദിതനാം
പതിനായിരങ്ങളിൽ സുന്ദരനാം
ഭൂവി വന്നു വൈരിയെവെന്നവനാം
എനിക്കാത്മരക്ഷയെ തന്നവനാം
Verse 4ഒരുനാളും കൈവിടുകില്ലെന്നെ
തിരുമാർവ്വെനിക്കഭയം തന്നെ
വരുമാകുലങ്ങളിലും നന്നെ
തരുമാശ്രയം തകരാറെന്യേ
Verse 5പ്രതികൂലമാണെനിക്കീ ലോകം
അതിനാലൊരെള്ളളവും ശോകം
കലരേണ്ടെനിക്കവനനുകൂലം
ബലമുണ്ടു യാത്രയിലതുമൂലം
Verse 6സത്യസാക്ഷിയായ പ്രവാചകനും
മഹാശ്രേഷ്ഠനായ പുരോഹിതനും
നിത്യരാജ്യസ്ഥാപകൻ രാജാവും
എന്റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാ
Verse 7എനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി
Verse 1ithranallavan mama shreeyeshu
kristhunaathanenniyeyaarullu?
mithramaanenikkavanennaalum
ethra thaazhchakal bhoovi vannaalum
Verse 2athimoodam naathanu paadidum
sthuthigeetham naaviluyarnnidum
ithranallavan mama shreeyeshu
kristhunaathanenniyeyaarullu?
Verse 3avanunnathan bahuvandithanaam
pathinaayirangalil sundaranaam
bhoovi vannu vairiyevennavanaam
enikkaathmarakshaye thannavanaam
Verse 4orunaalum kaividukillenne
thirumaarvenikkabhayam thanne
varumaakulangalilum nanne
tharumaashrayam thakaraarennye
Verse 5prathikoolamaanenikkee lokam
athinaalorelallalavum shokam
kalarendenikkavananukoolam
balamundu yaathrayilathumoolam
Verse 6sathyasaakshiyaaya pravaachakanum
mahaashreshtanaaya purohithanum
nithyaraajyasthaapakan raajaavum
ente kristhunaayakan halleluyya
Verse 7enikkaayoruthama sampath : enna reethi
Download Song