ഇത്രത്തോളം ഇദ്ധരയിൽ ക്ഷേമമായ് പുലർത്തിയോൻ
ഇനിമേലും കാക്കുവാൻ ശക്തൻ തന്നെ
ഭയപ്പെടേണ്ട തെല്ലുമേ ലോകാവസാനത്തോളവും
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 2
chorus
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 3
കഷ്ടതയിൻ കാഠിന്യം പതിന്മടങ്ങേറിയാലും
ധൈര്യമായിരിപ്പിൻ എന്നുരച്ചതാൽ
ലോകത്തെജയിച്ചു ക്രൂശിൽ വൈരിയെ തോൽപ്പിച്ചതാൽ
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 4
വിളർപ്പിക്കും കണ്ണുനീർ തുള്ളികളെ തൻ കൈകളാലെ
ശേഖരിക്കും താതൻ തൻ തുരുത്തിയിൽ
ആനന്ദതൈലം പകർന്നെന്നെ സന്തോഷിപ്പിച്ചിടും
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 5
ജീവനത്തിൻ ചിന്തകളും ലോകത്തിൻ സുഖങ്ങളും
ക്ഷീണിപ്പിച്ചിടല്ലെ നിൻ വിശ്വാസത്തെ
വിശ്വാസം കാത്തു നല്ലപോർ പൊരുതി ഓട്ടം ഓടിടാം
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ
Verse 6
കണ്ണുനീരിൻ താഴ്വര കടന്നു ദൈവസന്നിധെ
കണ്ടീടും പ്രിയൻ പൊന്മുഖം വിൺ തേജസ്സിൽ
കൈപിടിച്ചു സ്വർഗ്ഗേ നിത്യ കൂടാത്തിൽ ചേർത്തിടും
യേശു കൂടെയുള്ളതാൽ ഞാൻ ഭാഗ്യവാൻ