Verse 1ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതംപോൽ (2)
Verse 2നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം
Verse 3സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾ
സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻ
സകലത്തിലും ജയം തന്നുവല്ലോ (2)
Verse 4ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)
Verse 1Ithratholam jayam thanna daivathinu stothram
Ithuvare karuthiya rakshakanu sthothram
Iniyum krupa thonni karutheedane
Iniyum nadathane thiruhitham pol
Verse 2Ninnathalla naam daivam namme nirthiyatham
Nediyathalla daivam ellam thannathalle
Nadathiya vidhangal oorthidumpol
Nandiyode nadhanu sthuthi padidam;-
Verse 3Sadhyathakalo asthamichu poyappol
Sodharangalo akannangu mariyappol
Sneham thannu veendedutha yeshu’naathhan
Sakalathilum jayam thannuvallo
Verse 4uyarthillenne shathru’genam vadikumpol
thakarkumennu bheethiyum muzhakidumpol
pravarthiyil valiyavan yeshu’naadhan
krupa nalkum
jaya’gosham’uyarthiduvan
Download Song