ഇത്രത്തോളം നടത്തിയോനെ
ഇനി മേലും നീ നടത്തും
നിനക്കായ് ഞാൻ കാത്തിരിക്കും
എന്നെ നീ ഒരുനാളും കൈവിടില്ല
Verse 2
ഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല
എന്റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല
എന്റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല
എങ്കിലും എന്നെ നടത്തും
ജയത്തോടെ നീ നടത്തും
Verse 3
അബ്രഹാമിന്റെ ദൈവം നീ
ഇസഹാക്കിന്റെ ദൈവം നീ
യാക്കോബിൻറെ ദൈവം നീ
എന്നും എന്റെ ദൈവം നീ
Verse 4
ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല
കൊടും കാട്ടിലും ഇന്നും ഞാൻ പതറുന്നില്ല
ഏതു കാറ്റിലും കടലിലും വഴിയുള്ളവൻ
ഇനിയും എന്നെ നടത്തും
ജയത്തോടെന്നെ നടത്തും