Ithuvareyenne karuthiya nathha
Verse 1ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം
Verse 2ഗുരുവരനാം നീ കരുതുകിൽ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനേ!
അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ
പരിമളതൈലം പകരുമെൻ ശിരസ്സിൽ
Verse 3പരിചിതർ പലരും പരിഹസിച്ചെന്നാൽ
പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ
തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും
വരെയെനിക്കരുളുമരുമയൊടഭയം
Verse 4കരുണയിൻ കരത്തിൻ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്കു
ഇരവിലെന്നൊളിയായ് പകലിലെൻ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല
Verse 5മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികിൽ വഴിപതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാൻ നീ
Verse 6തല ചരിച്ചിടുവാൻ സ്ഥലമൊരു ലവമീ
യുലകിതിലില്ല മനുജകുമാരാ
തല ചരിക്കും ഞാൻ തവ തിരുമാറിൽ
നലമൊടു ലയിക്കും തവ മുഖപ്രഭയിൽ
Verse 1Ithuvare enne karuthiya nathha
iniyenikkennum thava krupa mathiyam
Verse 2guruvaran nee karuthukil pinne
kurvoru cheruthum varikilla parane
aarikalil naduvil virunnorukkum nee
parimala thilam pakarumen shirassil;-
Verse 3parichithar palarum parihasichennal
parichil nee krupayal paricharichenne
thiru chirakadiyil marchirul theerum
vare’yenikarulum aruma’yodabhayam;-
Verse 4karunayin karathin karuthalillatha
oru nimishavume maruvillenikke
iravilennoliyay pakalilen thanalay
oru pozthum nee piriyukayilla;-
Verse 5maranathin nizhal thazhvarayathilum njaan
sharanamattavanay parithapikkathe
varumenikkarukil vazhi patharathe
karam pidichenne nadathiduvon nee;-
Verse 6thala chari’chidivan sthala’morrulavume
ulakathililla manuja’kumara
thala charikkum njaan thva thirumarvil
nalamodu layikum thava mukha prabhayil;-
Download Song