Jagadeeshane sthuthichidunnu
Verse 1ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു
Verse 2മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ
Verse 3സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ
Verse 4നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമാധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക
Verse 1jagadeeshane stuthichidunnu
thirupaadathil namichidunnu
jagadeeshane stuthikkunnu
vaazhthunnu namichidunnu
Verse 2maanavarakshaykkaay sarveshanaathan
kaarirumpaaniyaal krooshithanaay
en kodum paapangal mochikkane
thiru rakthathaal kazhukename;-
Verse 3snehaswaroopanaam nin mahal snehathaal
aa divya suvishesham grahichiduvaan
aathmaabhisheka praaptharaayiduvaan
varadaanathaal niraykkaname;-
Verse 4nin thiruvachanam ghoshicheeduvaan
ezhakalkkekane varamaadhikam
thava thirunaamam ninachathilum param
vilangiduvaan anugrahikka;-
Download Song