Verse 1ജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ രക്തത്താൽ ജയം(2)
Verse 2പോരാടുവിൻ നാം പോരാടുവിൻ
ഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)
വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാം
ക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)
Verse 3ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാം
വചനമെന്ന വാളെടുത്തു പോരാടിടാം(2)
വിശ്വാസ പരിചയേന്തി ശക്തരായി നാം
പ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2) പോരാ...
Verse 4തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ല
നന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)
ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകും
യേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2) പോരാ...
Verse 5സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾ
നിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)
അന്ധകാരബന്ധനങ്ങൾ ആകെ മാറിടും
അന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2) പോരാ...
Verse 1Prarthanayil nalnerame lokachinthakal
Jayam jayam yeshuvin rakthathaal jayam(2)
Verse 2poraduvin naam poraduvin
irulin kottakal thakarthu munneridaam(2)
viduthal prapikkam viruthu prapikkam
kristhuvin jayakkodi uyarthi vazhthidam(2);-
Verse 3shathruvin thalathakartha shakthiyullatham
vachanamenna valeduthu poradidaam(2)
vishvasa parichayenthi shaktharayi naam
prarthnayil jagarichu muneridam(2);- pora...
Verse 4thinmayin pralobhanangal vezhthukayilla
nanmayin prakashamenthi mevidukil(2)
shathruvinnayudhangal nishphalamakum
yeshuvin mahathvathil nishprabhamakum(2);- pora...
Verse 5saaramile porkkalathin kashdanashdangal
nithyathejassin saramshamorkkumpol(2)
andhakara’bandhanangal aake maridum
anthamila moda rajye chennucherum naam(2);- pora...
Download Song