Jayam jayam yeshuvinnu divya rakshakan
Verse 1ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ!
ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ!
Verse 2ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!
ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!
Verse 3ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചു
നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു
Verse 4മൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽ
നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ
Verse 5മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ
കാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിടും രക്ഷകൻ
Verse 6നെടുവീർപ്പും കണ്ണുനീരും ദുഃഖവും വിലാപവും
നൊടിനേരംകൊണ്ടുതീരും പിന്നെയില്ലോർ ശാപവും
Verse 7ജീവനുളള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും
Verse 1jayam jayam yeshuvinnu divya’rakshakan ithaa!
chaavin kallarayilninnu uyirthu halleluyyaa!
Verse 2jayam jayam halleluyyaa vaazhka jeevanaayaka!
jayam jayam halleluyyaa vaazh jeevadaayaka!
Verse 3chatha karmmangalil ninnu yeshu namme rakshichu
nammil jeevikkunnathinnu thannethaan prathishdichu
Verse 4mrthyuvin bhayangkarangal neengi than uyirppinaal
nithyajeevante impangal vannu suvisheshathaal
Verse 5manmayamam iee shareram aathma mayamaakuvaan
kaahalam dhvanikkunneram kalppichidum rakshakan
Verse 6neduverppum kannunerum dukhavum vilapavum
nodineramkondu theerum pinneyillor shaapavum
Verse 7jeevanulla rakshithaavin koode naamum jeevikkum
ennennekkum thanpithaavin raajyathil aanandikkum
Download Song