Jayam tharume yeshu jayam
Verse 1ജയം തരുമെ യേശു ജയം തരുമെ
നാം എന്തിനു ഭാരപ്പെടുന്നു
നേർവഴിയിലോരോ നാളും നടത്തീടുമെ
നാം എന്തിനു ഭയപ്പെടുന്നു
Verse 2തോൽവിയില്ല നമുക്കിനി തോൽവിയില്ലല്ലോ
മരിച്ചുയർത്തെഴുന്നേറ്റ യേശുവുണ്ടല്ലോ
ഭയമില്ലിനി ഭയമില്ലിനി ഒരുനാളും ഭയമില്ലിനി
Verse 3ശത്രുഗണങ്ങൾ നമുക്കെതിർവന്നാലും
ദൂതഗണത്തിന്റെ കാവലുണ്ടലോ
തളരുകില്ല ഞങ്ങൾ തളരുകില്ല
ഒരുനാളും തളരുകില്ല തോൽവി…
Verse 4രോഗങ്ങളാലെൻ മേനി ക്ഷയിച്ചെന്നാല്ലും
ശോകങ്ങളാലെൻ മനം തളർന്നെന്നാലും
നല്ല വൈദ്യനായി ഈ നാഥൻ വരുമെ
സൗഖ്യത്തിന്റെ കരവുമായി തോൽവി…
Verse 5യേശുവിന്റെ രക്തത്തിൽ ആശ്രയിച്ചിടാം
യേശുവിന്റെ നാമത്തിൽ ആജ്ഞാപിച്ചിടാം
അഴിഞ്ഞിടുമെ എല്ലാ ബന്ധനങ്ങളും
വിടുവിപ്പാൻ യേശുവുണ്ടല്ലോ തോൽവി…
Verse 1jayam tharume yeshu jayam tharume
naam enthinu bhaarappedunnu
nervazhiyiloro naalum nadatthedume
naam enthinu bhayappedunnu
Verse 2tholviyilla namukkini tholviyillallo
maricchuyartthezhunnett yeshu undallo
bhayamillini bhayamillini orunaalum bhayamillini
Verse 3shathruganngal namukkethirvannaalum
doothaganatthinte kaavalundalo
thalarukilla njangal thalarukilla
orunaalum thalarukill;- tholvi…
Verse 4rogngalaalen meni kshayicchennaallum
shokngalaalen manam thalarnnennaalum
nalla vaidyanaayi ee naathhan varume
saukhyatthinte karavumaayi;- tholvi…
Verse 5yeshuvinte rakthatthil aashrayicchidaam
yeshuvinte naamatthil aajnjaapicchidaam
azhinjnjidume ellaa bandhanngalum
viduvippaan yeshuvundallo;- tholvi…
Download Song