ജയത്തോടെ മുന്നേറുവാൻ കൃപയേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ (2)
എന്നാത്മാവേ ഉള്ളിൽ ചഞ്ചലമെന്തിന്
യേശുവിൻ സാന്നിധ്യം കൂടെയില്ലേ (2)
Verse 2
മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ
പ്രതികൂലമായെല്ലാം മാറിടുമ്പോൾ(2)
യേശുവിൻ പൊൻ കരം എന്നെ നടത്തിടും
നിത്യ ജീവ നാട്ടിൽ എത്തുവോളം(2) ജയത്തോടെ...
Verse 3
വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)
കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കുമെൻ രക്ഷകനെ(2) ജയത്തോടെ...
Verse 4
മാറായെ മധുര്യമാക്കീടുമേ
എൻ ക്ലേശങ്ങൾ എല്ലാം നീക്കീടുമേ..
എന്നോട്കൂടെ നിൻ സാന്നിധ്യംമുള്ളതാൽ
അന്ത്യം വരെ അങ്ങെ ആരാധിക്കും... (2)
Verse 5
Bridge
പൂർണശക്തിയാൽ പൂർണമനസ്സാൽ എൻ
ദൈവത്തെ ഞാൻ ആരാധിക്കും
പൂർണശക്തിയാൽ പൂർണമനസ്സാൽ എൻ
ദൈവത്തെ ഞാൻ സ്നേഹിച്ചിടും(4)