ജയിക്കും രക്തം ജയമുള്ള രക്തം
യേശുവിൻ രക്തം മതി
മരണത്തിൻ വിഷമുള്ളു നീക്കിടും രക്തം
ഹാ എത്ര ശ്രേഷ്ടമിതു
Verse 2
ഹാലേലുയ്യ… ഹാലേലുയ്യ…
ഹാലേലുയ്യ… ഹാലേലുയ്യ…
Verse 3
എണ്ണിയാൽ തീരാത്ത നന്മകൾ ഏകിടും
യേശുവിൻ നാമമെ
എന്നുമെന്നുമെന്റെ കൂടെ വസിക്കും
യേശുവിൻ നാമമെ
ജയാളിയായവൻ നമ്മോടു കൂടെ
ജയവീരനേശു നമ്മോടു കൂടെ
ഏതു ദുഃഖ നാളിലും
Verse 4
രോഗക്കിടക്കയിൽ എന്നരികിൽ വന്നിടും
സൗഖ്യ ദായകൻ യേശു
കഷ്ടതയിൽ തികയുന്ന ദൈവസാന്നിധ്യം
എന്റെ ഉള്ളിൽ ബലം നൽകിടും
ക്ലേശമേറും ജീവിതത്തിൽ ഏകനല്ല ഞാൻ
യേശുവിൽ മാത്രമാണെന്റെ ആശ്രയം
ഏതു കഷ്ട നാളിലും
Verse 5
നാലാമനായെന്റെ ദൈവം എറങ്ങിടും
എൻ കഷ്ടതയിൻ തീച്ചൂളയിൽ
നാനാപരീക്ഷയിൽ നാടുവിലിറങ്ങിടും
ജയം നൽകി നടത്തീടുവാൻ
നന്മ ചെയ്തു കഷ്ടം സഹിച്ചു മുന്നേറാൻ
വേദനയെ ആനന്ദമായ് മാറ്റിടാൻ
ആത്മ ശക്തി എന്നിലേകിടും
Verse 6
കൂട്ടുകാർ തള്ളിക്കളയുന്ന നേരം
യേശു എന്നെ ചേർത്തിടും
പെറ്റമ്മയെന്നെ തള്ളിപ്പറഞ്ഞാലും
കൈവിടില്ല ഒരു നാളിലും
ലോകകൊടുംകാറ്റിൽ തളരില്ല ഞാൻ
ഈ ലോക മായയെ തള്ളിയെന്നും ഞാൻ
സ്വർഗ്ഗനാട്ടിൽ ചേർന്നിടും