Jayikkume suvishesham lokam jayikkume
Verse 1ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ
പേയുടെ ശക്തികൾ നശിക്കുമേ
സകല ലോകരും യേശുവിൻ നാമത്തിൽ
വണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേ
Verse 2കൂടുവിൻ സഭകളേ വന്നു പാടുവിൻ
യേശുവിൻ കീർത്തി കൊണ്ടാടുവിൻ
സുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻ
മനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം
Verse 3ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണം
ജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-
പിടിക്കണം യേശു രാജന്റെ സുവിശേഷക്കൊടി
ഘോഷത്തോടുയർത്തിടേണം വേഗം
Verse 4മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻ
വെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെ
ഉയർത്തി താൻ യേശുനാഥന്റെ രക്ഷയിൻ കൊടി
ഘോഷത്തോടുയർത്തിടേണം നമ്മൾ
Verse 5ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻ
ബുദ്ധിജ്ഞാനത്തെയും ചെലവിടിൻ വസ്തുസമ്പത്തുകൾ
ചെലവിടിൻ യേശുരാജന്റെ മഹിമയിൻ
കൊടി ഏവരും ഉയർത്തിടണം നമ്മൾ
Verse 6യോഗ്യമേ ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്റെ
വാക്യമേ സ്വർഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ
Verse 1Jayikkume suvishesham lokam jayikkume
peyude shakthikal nashikkume
sakala lokarum yeshuvin namathil
vanangume thalakunikkume athu bahu santhoshame
Verse 2Kooduvin-sabhakale! Vannu Paaduvin
Yeshuvin keerthi kondaaduvin
suvishesham chollan ooduvin nidra vittu narneduvin
manam othallarum ninneeduvin vegam;-
Verse 3Idikkenam peyin kotta nam Idikkenam
Jaathibhethangal mudikkenam snehathin kodi-
Pidikkenam- Yeshurajante suvisheshakkodi
Ghoshathodu yartheedenam vegam;-
Verse 4Marichu thaan namukku mokshathe varuthi than
velicha margathil iruthi than eliya koottare
uarthi thaan Yeshu nathante rakshayin kodi
Ghoshathod-uyarthedenam nammal;-
Verse 5Chelavideen sukham balatheyum chelavideen
Budhi njanatheyum chalavideen vasthu sambathukal
Chelavideen Yeshurajante mahimayin
Kodi eevarum uyertheedenam nammal;-
Verse 6Yogyame ithu namukkathi bhagyame rakshithavinte
vaakyame swargga lokarodaikyame
yeshurajya prasiddhikkaayi naam
eevarum praya-thnicheedename;-
Download Song