Jeeva nathhane sneharupane
Verse 1ജീവ നാഥനേ സ്നേഹരൂപനേ
ജീവവാക്യമെന്നിൽ വിതയ്ക്കണേ
ജീവവൃക്ഷമായി വളരുവാൻ
ജീവയാവി എന്നിൽ അയയ്ക്കണേ
Verse 2നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾ
അകമറിയും നാഥൻ താൻ അധികമേകുമാനന്ദം
ആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾ
ആത്മ ഫലമായ് ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ
Verse 3തണലുതേടും മർത്യന് തളിരുതിർക്കും വൃക്ഷമായ്
തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെ
താരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾ
തടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ
Verse 4പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻ
സത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെ
സത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽ
അനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ
Verse 1jeeva naathhane sneharoopane
jeeva vaakyamennil vithaykkane
jeeva vrikshamaayi valaruvaan
jeevayaavi ennil ayaykkane
Verse 2nilamarinjnja karshakan nilamuzhuthorukkumpol
akamariyum naathhan thaan adhikamekumaanandam
aathma neerozhukkinaal nanamayin kathirukal
aathma phalamaay ekidaan maruvil nayikkenneshuve;-
Verse 3thanaluthedum marthyan thaliruthirkkum vrikshamaay
thanalorukki nalkuvaan tharanamenniluravaye
thaaruthirkkum snehatthin thaazhmayin bhaavngal
thadamarinjnju vithacchidaan manamorukkenneshuve;-
Verse 4pootthulanjnja kompukal phalasamriddhiyekuvaan
sathphalngalaakuvaan tharanamaathmamaariye
sathya jeevarakshayaam krooshile nal snehatthil
anudinam layicchidaan varunnu njaanenneshuve;-
Download Song