Jeevakiredathin kallukalil
Verse 1ജീവകിരീടത്തിൻ കല്ലുകളിൽ
കാണുന്നു ഞാനൊരു വൈരമിതാ
യേശുവിൻ കാൽകളെ പിന്തുടരും
ദാസരെന്നും പെടും പാടുതന്നെ
Verse 2ക്രിസ്തുവിൻ നാമത്തിലേറ്റിടുന്ന
കഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പം
സുസ്ഥിരലോകത്തിന്നോഹരിക്ക്
സത്യമായിട്ടിതു പുഷ്ടി നൽകും
Verse 3മർത്ത്യജഡം നശിച്ചിടുന്നതീ
പൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോ
പുത്തനുടുപ്പുകൾ കിട്ടുംവരെ
കഷ്ടതയാകിലും കാത്തിരിക്കാം
Verse 4മണ്മയമാകിന വാസസ്ഥലം
വിണ്ണവൻ നീക്കുന്ന നാളിലെന്റെ
പൊന്മയമാം ദിവ്യകൂടാരത്തിൽ
ചെമ്മയായ് നിത്യവും വാണുകൊളളാം
Verse 5അസ്ഥികളാകവേ കത്തികൊണ്ട്
വെട്ടിനുറുക്കിലും ചേർത്തണച്ചു
അഗ്നികൊണ്ടായവ ചുട്ടെന്നാലും
നിത്യഭുജമെന്നെത്താങ്ങുമെന്നും
Verse 6ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെ
വിട്ടുളള പാടുകളെന്നുടലിൽ
പെട്ടവ പൂർത്തിയായ്തീരും വരെ
കഷ്ടത താൻ മമ കൂട്ടുസഖി
Verse 7യേശുവിൻ ദിവ്യമാം ജീവനെന്റെ
നാശമയമായ ദേഹമതിൽ
ആശു വെളിപ്പെടുന്നാകിൽ തിരശ്ശീല-
യാമീയുടലെന്തെനിക്ക്?
Verse 1jeevakireedatthin kallukalil
kaanunnu njaanoru vairamitha
yeshuvin kaalkale pinthudarum
daasarennum pedum paaduthanne
Verse 2kristhuvin naamatthilettidunna
kashtathaykkillorunashtamalppam
susthiralokatthinnoharikku
sathyamaayittithu pushti nalkum;-
Verse 3marthyajadam nashichidunnathii
prthviyil nammude bhaagyamallo
puththanuduppukal kittumvare
kashtathayaakilum kaathirikkaam;-
Verse 4manmayamaakina vaasasthalam
vinnnnavan neekkunna naalilente
ponmayamaam divyakoodaaratthil
chemmaayaay nithyavum vaanukollam;-
Verse 5asthikalaakave katthikondu
vettinurukkilum cherthannachu
agnikondaayava chuttannaalum
nithyabhujamenneththaangumennum;-
Verse 6kristhuvin kleshaththil pettidaathe
vittulla paadukalennudalil
pettava poortthiyaaytheerum vare
kashtatha thaan mama koottusakhi;-
Verse 7yeshuvin divyamaam jeevanente
naashamayamaaya dehamathil
aashu velippedunnaakil thirassheela-
yaameeyudalenthenikku?
Download Song