Jeevan thanna idayan enikkaay
Verse 1ജീവൻ തന്ന ഇടയൻ എനിക്കായ് നിനക്കായ്
ക്രൂശിൽ ഏറ്റല്ലോ
സ്നേഹം തന്ന യേശു എനിക്കായ് നിനക്കായ്
യാഗമായല്ലോ (2)
Verse 2എന്നെ വീണ്ടെടുക്കാൻ എന്റെ പാപം നീക്കാൻ
എന്നെ ആദരിക്കാൻ സ്വന്ത പൈതലാക്കാൻ
അവകാശങ്ങളും പദവിയും അരുളാൻ
തേടി വന്നവനേ
Verse 3എന്റെ ശാപങ്ങളെ അനുഗ്രഹമാക്കിടാൻ
എൻ വിലാപങ്ങളെ നൃത്തമാക്കിടുവാൻ
കണ്ണുനീർ തുടക്കാൻ ആശ്വസിപ്പിക്കുവാൻ
അരികിൽ വരുന്നവനേ
Verse 4ശത്രു ഉന്നം നോക്കി ശരങ്ങൾ എയ്യുമ്പോൾ
വേലികൾ പൊളിക്കാൻ ദുഷ്ടൻ അടുക്കുമ്പോൾ
പരിപാലിക്കുവാൻ വഴികാണിക്കുവാൻ
കൂടെ ഇരിക്കുന്നോൻ
Verse 1jeevan thanna idayan enikkaay ninakkaay
krooshil ettallo
sneham thanna yeshu enikkaay ninakkaay
yaagam aayallo (2)
Verse 2enne veendedukkaan ente paapam neekkaan
enne aadarikkaan svantha paithalaakkaan
avakaashngalum padaviyum arulaan
thedi vannavane
Verse 3ente shaapngale anugraham aakkidaan
en vilaapngale nrittham aakkiduvaan
kannuneer thudakkaan aashvasippikkuvaan
arikil varunnavane
Verse 4shathru unnam nokki sharngal eyyumpol
velikal polikkaan dushdan adukkumpol
paripaalikkuvaan vazhikaanikkuvaan
koode irikkunnon
Download Song