Jeevane en jeevane namo namo
Verse 1ജീവനേ! എൻ ജീവനേ! നമോ!-നമോ!
പാപികൾക്കമിതാന്ദ
പ്രദനാം കൃപാകരാ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 2പാപനാശകാരണാ നമോ!-നമോ!
പാരിതിൽ നരനായുദിച്ച
പരാപരപ്പൊരുളെ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 3സർവ്വ ലോകനായകാ നമോ!-നമോ!
ജീവനറ്റവരിൽ കനിഞ്ഞ
നിരാമയ വരദാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 4ജീവജാലപാലകാ നമോ!-നമോ!
ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 5മന്നവേന്ദ്ര! സാദരം നമോ!-നമോ!
മനുകുലത്തിനി-വലിയ രക്ഷനൽ-
കിയ ദയാപരാ – നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!
Verse 1jeevanay! en jeevanay! namo! - namo!-
paapikalkkamithaanandha
pradhanaam krupaakaraa - nee
va-va-vaanor vazthum naayakaa!;-
Verse 2paapa naasha kaaranaa namo - namo
parithil naranaayudhicha
paraparapporulay - ne
va-va-vanor vazhthum naayaka!;-
Verse 3sarvvam loka nayakaa namo - namo
jeevanattavanil kaninja
niramaya varadha – nee
va-va-vanor vazhthum naayaka!;-
Verse 4jevajala’palakaa namo - namo
dhivya kadhiyil vyapichandhatha
mattum bhaskaraa - nee
va-va-vanor vazhthum naayaka!;-
Verse 5mannavendhra! saadharam namo - namo
manukulathini - valiya rekshanal
kiya dhaya’paraa - nee
va-va-vanor vazhthum naayaka!;-
Download Song