Jeevante nathhanaam en yeshuve
Verse 1ജീവന്റെ നാഥനാം എൻ യേശുവേ
എൻ ജീവനാശ്രയം നീ മാത്രമേ (2)
സന്താപത്തിൽ സന്തോഷത്തിൽ
മാറാത്ത സ്നേഹിതൻ നീ
എന്നുമെൻ ആശയും ശരണവും നീ
Verse 2എൻ യേശുവേ നിൻ കൃപ മതിയെനിക്ക്
ജീവിത യാത്രയിൽ തളർന്നിടാതോടുവാൻ
നിൻ കൃപ മാത്രം മതിയെനിക്ക് (2)
Verse 3ഉള്ളം കലങ്ങിടും വേളകളിൽ
തെല്ലും വിഷാദം വേണ്ടെൻ മനമേ (2)
ആശ്വാസമേകിടും സ്നേഹിതനായ്
യേശു നിന്നരികിലുണ്ട് എന്നെന്നും
സാന്ത്വനം അരുളിടും താൻ എൻ യേശുവേ....
Verse 4മരുഭൂയാത്രയിൽ വൻ തണലായ്
ഇരുളിൻ പാതയിൽ നൽ ദീപമായ് (2)
പ്രത്യാശ നൽകിടും സ്നേഹിതനായ്
എന്നെ കരുതുന്നവൻ എന്നെന്നും
എന്നേശു മതിയായവൻ എൻ യേശുവേ...
Verse 5പ്രാർത്ഥനയ്ക്കുത്തരം അരുളും നാഥാ
കണ്ണുനീർ തൂകുമ്പോൾ കനിയേണമേ (2)
ഭാരങ്ങളിൽ ശോധനയിൽ
മാറാത്ത ദൈവമല്ലോ - നീയെൻ
മാറാത്ത ദൈവമല്ലോ എൻ യേശുവേ...
Verse 1jeevante nathhanaam en yeshuve
en jeevanaashrayam nee maathrame (2)
santhaapatthil santhoshatthil
maaraattha snehithan nee
ennumen aashayum sharanavum nee
Verse 2en yeshuve nin kripa mathiyenikke
jeevitha yaathrayil thalarnnidaathoduvaan
nin kripa maathram mathiyenikke (2)
Verse 3ullam kalngidum velakalil
thellum vishaadam venden maname (2)
aashvaasam ekidum snehithanaay
yeshu ninnarikilund ennennum
saanthvanam arulidum thaan;- en yeshuve....
Verse 4marubhoo yaathrayil van thanalaay
irulin paathayil nal deepamaay (2)
prathyaasha nalkidum snehithanaay
enne karuthunnavan ennennum
enneshu mathiyaayavan;- en yeshuve...
Verse 5praartthhanaykkuththaram arulum naathhaa
kannuneer thookumpol kaniyename (2)
bhaarngalil shodhanayil
maaraattha daivamallo - neeyen
maaraattha daivamallo;- en yeshuve...
Download Song