Jeevante uravidam kristhuvathre navinal
Verse 1ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
നാവിനാൽ അവനെ നാം ഘോഷിക്കാം
അവനത്രേ എൻ പാപഹരൻ
തൻ ജീവനാൽ എന്നെയും വീണ്ടെടുത്തു
Verse 2താഴ്ചയിൽ എനിക്കവൻ തണലേകി
താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി
തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ
തുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ
Verse 3കരകാണാതാഴിയിൽ വലയുവോരേ
കരുണയെ കാംക്ഷിക്കും മൃതപ്രായരേ
വരികവൻ ചാരത്തു ബന്ധിതരേ
തരുമവൻ കൃപ മനഃശാന്തിയതും
Verse 4നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽ
അലംകൃതമായ തിരുവചനം
അനുദിനം തരുമവൻ പുതുശക്തിയാൽ
അനുഭവിക്കും അതിസന്തോഷത്താൽ
Verse 1jeevante uravidam kristhuvathre
navinal avane naam ghoshikkam
avanathre en paapaharan
than jeevanal enneyum vendeduthu
Verse 2thazhchayil enikkaven thanaleki
thangi enne veezhcheyil vazhi’nadathi
thudachente kannuneer ponkarathal
thudikkunnen manam swarga santhoshathaal;-
Verse 3karakanathaazhiyil valayuvore
karunaye kamshikkum mritha’prayare
varikaven charathu bandhithare
tharumaven krupa manashanthiyathum;-
Verse 4namukku mun chonnatham vishuddhanmaral
alam krithamaya thiruvachanam
anudinam tharumaven puthushakthiyal
anubhavikkum athi’santhoshathaal;-
Download Song