Jeevanum nithyasaukhyavum evanum
Verse 1ജീവനും നിത്യസൗഖ്യവും
ഏവനും ദാനമായ് നൽകിയ
താതസുതാത്മന് വന്ദനം
മാനവും ധനവും മഹത്വവും
Verse 2ജീവിത പാതയിൽ വെളിച്ചമായ്
യേശു മഹോന്നതൻ മാത്രമേ
ഈ മഹാനാഥനെ സേവിക്കാൻ
ഭാഗ്യം ലഭിച്ചോർ നാം ധന്യരാം
Verse 3കാരുണ്യ കാരണൻ മരിസുതൻ
താരവും തിങ്കളും സ്ഥാപിച്ചോൻ
താങ്ങി നടത്തിടും തീർച്ചയായ്
തൻ നാമമെന്നും മഹോന്നതം
Verse 4അംബരേ വന്നിടും തമ്പുരാൻ
തംബുരു മീട്ടിടാം ഭക്തരെ
ഇമ്പമോടീശനെ വാഴ്ത്തിടാം
തുമ്പ ങ്ങളെല്ലാം താൻ തീർത്തിടും
Verse 1jeevanum nithyasoukhyavum
aavanum daanamaay nalkiya
thaathasuthaathman vandanam
maanavum dhanamum mahathwavum
Verse 2jeevitha paathayil velichamaay
yeshu mahonnathan maathrame
ee mahanaathane sevikkaan
bhagyam labhichor naam dhanyaraam
Verse 3kaarunya kaaranan marisuthan
thaaravum thinkalum sthaapichon
thaangi nadathidum theerchayaay
than naamamennum mahonnatham
Verse 4ambare vannidum thampuraan
thamburu meettidaam bhakthare
imbamodeeshane vaazhthidaam
thumba ngalellaam thaan theerthidum
Download Song