Jeevikkunnu jeevikkunnu yeshu
Verse 1ജീവിക്കുന്നു ജീവിക്കുന്നു യേശു
എന്നിൽ ജീവിക്കുന്നു (2)
ഉന്നതമാം അനുഭവങ്ങൾ
നൽകും നാഥൻ ജീവിക്കുന്നു (2)
Verse 2പ്രാർത്ഥനയാൽ ആവശ്യങ്ങൾ
പ്രാപിപ്പാനായ് ചൊന്നവൻ (2)
പ്രാർത്ഥനയ്ക്കുത്തരം തന്ന്
നടത്തിടുന്നതോർക്കുമ്പോൾ (2)
Verse 3രോഗത്താൽ ഭാരപ്പെടുന്ന
ദേഹത്തിൽ ഞരങ്ങുമ്പോൾ
സ്നേഹത്താൽ ചാരത്തണച്ച്
വിടുവിക്കുന്നതോർക്കുമ്പോൾ (2)
Verse 4ക്ലേശങ്ങൾ നിറഞ്ഞു നിൽക്കും
ജീവിതത്തിൻ ദിനങ്ങളിൽ (2)
ആശ നൽകും വചനവുമായ്
ആശ്വസിപ്പിക്കും നാഥനായ് (2)
Verse 1jeevikkunnu jeevikkunnu yeshu
ennil jeevikkunnu (2)
unnathamaam anubhavangal
nalkum naadhan jeevikkunnu (2)
Verse 2praarththanayaal aavashyangal
praapippaanay chonnawan (2)
praarththanaykkuththaram thannu
nadaththidunnathorkkumbol (2);-
Verse 3rogaththaal bhaarappedunna
dehatthil njarangumbol
snehaththaal chaaraththanachchu
viduvikkunnathorkkumbol (2);-
Verse 4kleshangal niranju nilkkum
jeevithaththin dinangalil (2)
aasha nalkum vachanavumaay
aashwasippikkum naadhanaay (2);-
Download Song